Sunday, April 24, 2016

യാത്ര..

 മെല്ലെ ഞാന്‍ കണ്ണുതുറന്നു ... ചുറ്റിലും ആരെല്ലാമോ നില്‍ക്കുന്നു.

 ആദ്യമാദ്യം എനിക്കാരെയും മനസ്സിലായില്ല . ചില ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാം .      മരുന്നുകളുടെ രൂക്ഷഗാന്ധം എന്‍റെ മൂക്കിലേക്കിരച്ചുകയറി .

വെളുത്ത കുപ്പയമണിഞ്ഞ ഒരു സ്ത്രീ വന്നെനിക്ക് മരുന്നെടുത്തു തന്നു .

 പിന്നെ പിന്നെ കാര്യങ്ങള്‍ വ്യക്തമായി , ഇന്ന് ഞാനൊരു രോഗിയാണ്‌ .

                 'ഇപ്പൊ എങ്ങിനെയുണ്ടാച്ചാ ??'  മൂത്ത മകന്‍ അടുത്തു വന്നു ചോദിച്ചു ,
                              'കുഴപ്പമില്ല ' ഞാന്‍ മെല്ലെ പറഞ്ഞു ..

 എനിക്കെന്തോക്കെയാണ് സംഭവിച്ചത് ?? ,

കാലം എന്‍റെ മേല്‍ പല വികൃതിയും കാണിച്ചിരിക്കുന്നു ,   
എന്‍റെ കൈ കാലുകള്‍ക്ക് ബലമില്ലാതായിരിക്കുന്നു ,      മുടിയിഴകള്‍ക്ക്‌ എന്നും  ഒരേ നിറത്തില്‍ നില്‍ക്കാനിഷ്ട്ടമില്ലെന്ന്‍ ഞാനറിഞ്ഞു ..
ശരീരമാകെ ശോഷിച്ച കാര്യം ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി .
       മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണല്ലോ ??

ജനലിലൂടെ വന്ന തണുത്ത കാറ്റ് എന്‍റെ ആരോഗ്യമില്ലാത്ത ശരീരത്തെയാകെ  വിറപ്പിച്ചു .
      പുറത്തേക്ക് നോക്കാന്‍ എനിക്ക് കഴിയുന്നില്ല .  ചെറിയ മഴ പെയ്യുന്നുണ്ട് .

 കണ്ണുകളിലേക്ക് വീണ്ടും ഇരുട്ടുകയറിതുടങ്ങി...

.മക്കള്‍ സംസാരിക്കുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാം .
            അവരുടെ രൂപം അവ്യക്തമായി വരുന്നു .
                       അഗാതമായ ഇരുട്ടില്‍ ഞാന്‍ ഒറ്റപ്പെടാന്‍ പോകുന്നു .
      ഇപ്പോള്‍ എനിക്കൊന്നും കാനാനകുന്നില്ല .
അതെ ശാശ്വതമായ അന്ധകാരത്തിലേക്ക് ഞാനും ...
ഈ ഭൂമിയിലെ ആരെയും കാണാനാകാത്ത വിധം എന്നെന്നേക്കുമായി ഒരു മാഞ്ഞുപോക്ക് ..

ഇപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തിലാണ് .
എങ്കിലും ഇരുട്ട് വിട്ടുമാറിയിട്ടില്ല ..
 ചുറ്റും ഇരുട്ടായിട്ടും എനിക്കൊട്ടും പേടിതോന്നിയില്ല ....എന്ന് മുതലാണ്‌ എനിക്കിരുട്ടിനെ പേടിയില്ലാതെയായത് ???
ഓര്‍മയില്ല , ചെറുപ്പകാലത്തില്‍ എനിക്കിരുട്ടിനെയാകെ ഭയമായിരുന്നു.  എങ്കിലും രാത്രികളെ ഞാന്‍ ഏറെഇഷ്ട്ടപ്പെട്ടിരുന്നു.

അതാ കുറച്ചു ദൂരെയായി ഒരു നേര്‍ത്ത വെളിച്ചം അവിടെ ആരെല്ലാമോ കൂടി നില്‍ക്കുന്നു.
 ആരെല്ലാമാണത്, പല മുഖങ്ങളും വ്യക്തമല്ല ,
      അവര്‍ ചിരിച്ചുകൊണ്ടെന്നെ മാടി വിളിക്കുകയാണ്‌...

No comments:

Post a Comment